May 27, 2020
Breaking News

“എടി ആമി നോക്ക്, അതാണ് ഞാൻ പറഞ്ഞ അനീസിക്ക ” ഈ ഷഹാനക്ക് എന്തിന്റെ കേടാ, കുറച്ചു ദിവസമായി ഒരു സീനിയർ ന്റെ കാര്യവും പറഞ്ഞ് വെറുപ്പിക്കാൻ തുടങ്ങീട്ട്. 🤨

മുഹബത്തിലെ പൊൻതൂവൽ

“എടി ആമി നോക്ക്, അതാണ് ഞാൻ പറഞ്ഞ അനീസിക്ക ” ഈ ഷഹാനക്ക് എന്തിന്റെ കേടാ, കുറച്ചു ദിവസമായി ഒരു സീനിയർ ന്റെ കാര്യവും പറഞ്ഞ് വെറുപ്പിക്കാൻ തുടങ്ങീട്ട്. 🤨

ഞാൻ ആമി -ആമിറാ മൊയ്ദു വലിയവീട്ടിൽ.എന്റെ ഫാമിലി ഓർത്തഡോക്സ് ആണ് അതുകൊണ്ട് തന്നെ എല്ലാം വളരെ സ്ട്രിക്ട് ആണ്.ചായങ്ങളായിരുന്നു എന്റെ ലോകം. ആഗ്രഹങ്ങളെല്ലാം ഞാൻ ക്യാൻവാസിൽ പകർത്തും. കുറെ നടക്കാതെ പോയ സ്വപ്നങ്ങൾ . അത് കൂടാതെ വാതോരാതെ സംസാരിക്കാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു 😆.

എന്തായാലും എന്നെ നോക്കുന്ന ആളെ ഒന്ന് കാണാമല്ലോ കരുതി ജനലിൽകൂടി പുറത്തേക്ക് നോക്കിയതും ആ പുള്ളി എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു. അയ്യോ ആകെ അലമ്പായി. ഇനിപ്പോ അങ്ങേരു വിചാരിക്കും ഞാനും ആളെ നോക്കുന്നുണ്ടെന്ന്. എല്ലാം ഈ കുരിപ്പ് കാരണമാണ്. 😫

—————————————-
“എടാ അവളെന്നെ നോക്കിയെടാ “—😃
“നിനക്ക് തോന്നിയതാവും അനീസേ”–😂😂
ഞാൻ അനീസ് – വെറും അനീസ് ന്നൊള്ളു. വീട്ടിലെ ഒറ്റ മോൻ, ഉമ്മാക്ക് അനു. ഉപ്പാക്ക് വാഴ 🤣🤣
വേറെ ഒന്നും കൊണ്ടല്ല സപ്ലി ആവശ്യത്തിനുണ്ട്. നല്ല രീതിയിൽ അടിയും പിടിയും ആയി കോളേജ് ലൈഫ് അടിച്ചു പൊളിക്കുമ്പോളാണ് ആമിയെ ആദ്യമായി കാണുന്നത്, ആദ്യമത്രയിൽ തന്നെ ഞാൻ വീണു.🥰🥰
കുറെ ദിവസമായി ആമി പോകുന്ന ഇടങ്ങളിലൊക്കെ നിൽക്കാൻ തുടങ്ങീട്ട്, അവളാണെങ്കിൽ ഒന്ന് തിരിഞ്ഞ് നോക്കുന്നുമില്ല.
ഓ ഈ രാജപ്പൻ രാവിലെതന്നെ ഇറങ്ങിക്കോളും കോപ്പിലെ structural കൊണ്ട്, ഇയ്യാൾക് വേറെ പണിയൊന്നുല്ല. “ഡാ സംഘി , ക്യാന്റീനിൽ പോയാലോ? “—“എടാ മലരേ നിന്നോട് നൂറുവട്ടം പറഞ്ഞിട്ടില്ലേ സംഘി ന്ന്‌ വിളിക്കല്ലെന്ന്, വേണോങ്കി സഖാവേ ന്ന്‌ വിളിച്ചൂടെ”–😠😠 “ഓ മിസ്റ്റർ സഖാ, ക്യാന്റീനിൽ പോയാലോ, ഇയാളെ കത്തി കേട്ടാ തലപൊകയും “–“ക്യാഷ് നീ കൊടുക്കുവോ, എന്റേത്തു ചേഞ്ച്‌ ഉണ്ടാവില്ല “—😝”എടാ എച്ചി നിന്റെൽ എന്നാടാ ചേഞ്ച്‌ ഉണ്ടായിട്ടുള്ളത്, വാ വാങ്ങിത്തരാ “😬😬
“എടാ നോക്കടാ, ആമി “–😌😌😌 “ആമി കോമി ഒന്ന് വാടോ അവലോസുണ്ട തീരും “—🤤🤤 ദേ ആമി എന്നെ നോക്കുന്നു, പടച്ചോനേ ന്റെ പ്രാർത്ഥന നീ കേക്കുന്നുണ്ടല്ലേ… 😇😇
“എടാ അവളെന്നെ നോക്കീടാ “—☺☺
“നിനക്ക് തോന്നിയതാവും, നീ വന്നേ മനുഷ്യനെ പ്രലോഭിപ്പിച്ചിട്ട്, വിശന്നിട്ടു വയ്യ “
—————————————-
ശേ ഈ കുരിപ്പ് ഷഹാന കാരണം ഇനിപ്പോ എന്തൊക്കെയാ ഉണ്ടാവാ, പടച്ചോന് അറിയാ.
പിന്നീട് ഞാൻ പോകുന്ന സ്ഥലത്തെല്ലാം അനിസ്‌ക ഉണ്ട്, എനിക്കാണെങ്കിൽ ആളെ കണ്ടാൽ കയ്യും കാലും വിറക്കും, അപ്പൊ തന്നെ സ്കൂട്ട് ആവും. ക്ലാസ്സിൽ വിമത മിസ്സ്‌ ന്റെ ഇംഗ്ലീഷ് തകൃതി ആയി നടന്നുകൊണ്ടിരിക്കുന്നു പെട്ടെന്ന് ആർട്സ് സെക്രട്ടറി സംഗീതേട്ടൻ ക്ലാസ്സിലേക്ക് കയറി വന്നു “മിസ്സേ ആമിറായെ ഒന്ന് വിടാമോ arts-ന്റെ കുറച്ചു ഡീറ്റെയിൽസ് ന് വേണ്ടി രഘു രാജ് സർ വരാൻ പറഞ്ഞിട്ടുണ്ട് “– മിസ്സ്‌ പെർമിഷൻ തന്നു കോണിപ്പടി ഇറങ്ങുമ്പോൾ താഴെ കോറിഡോറിൽ അനിസ്‌ക ന്റെ ഗാങ് മുഴുവൻ ഉണ്ട്. എല്ലാവരെയും കണ്ടപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പ് കൂടി, കയ്യും കാലും വിറക്കാൻ തുടങ്ങി. തിരിഞ്ഞു നിൽക്കുക ആയിരുന്ന അനീസ്കാനെ അതിലൊരാൾ തട്ടിവിളിച്ചപ്പോളാണ് പുള്ളി എന്നെ ശ്രദ്ധിച്ചത്. അവരെന്തൊക്കെയോ തമ്മിൽ പറയുന്നുണ്ട് ഒന്നും വ്യക്തമായി കേൾക്കുന്നില്ല. അനീസിക്ക എന്റെ അടുത്തേക്ക് വന്നു ഞാൻ തലയും താഴ്ത്തി നിന്നു .
“തന്നെ ആരും വിളിച്ചിട്ടില്ല, താൻ ക്ലാസ്സിലേക്ക് പൊയ്ക്കോളൂ “– അനീസിക്ക എന്നോട് പറഞ്ഞു. ക്ലാസ്സ്‌ വരെ കൂടെ വരുകയും ചെയ്തു, ക്ലാസ്സിൽ എത്തുന്നത് വരെയും ഞാൻ തല താഴ്ത്തി തന്നെ വച്ചു.
അനീസിക്ക എല്ലാരേം പോലെ അല്ല, വേറെ ആരേലും ആയിരുന്നേൽ കിട്ടിയ ചാൻസിനു എന്തൊക്കെ പറയുമായിരുന്നു..
—————————————-
ആമിക്ക് അപ്പോൾ മനസ്സിലായിട്ടുണ്ട് ഞാൻ നോക്കുന്നത്. ആമി പോകുന്നിടത്തെല്ലാം അവൾക്കു മുന്നേ എത്തി. എന്നെ കാണുമ്പോൾ തലയും താഴ്ത്തി ഒറ്റ പോക്കാ, “എടാ അവൾക് ജാഡ ആടാ “—😏”ജാഡ നിന്റെ ആ രേഷ്മ ഇല്ലേ അവൾക്കാണ്, ആ കുട്ടിക്ക് പേടി ആണെന്ന് തോന്നുന്നു “–😊”അത് ചിലപ്പോ ശരിയായിരിക്കും നിന്റെ മോന്ത ചിലസമയത്ത് കണ്ടാൽ ഞാൻ തന്നെ പേടിച്ചു പോയിട്ടുണ്ട് “—😆😆😆 “ഔ എന്ത് ചളിയാ ന്റെ പുഴുവെ “—🤫🤫

ഇന്നെന്താണാവോ എല്ലാ തെണ്ടികൾക്കും നല്ല സ്നേഹം. എന്തേലും പണി പിന്നാലെ വരുന്നുണ്ടാവും.
ഇവന്മാർ എല്ലാം ഈ കോറിഡോറിൽ എന്താ ചെയ്യുന്നതാവോ. “എടാ പുഴു, സംഘി എവിടെ “–🤔
“നീ ഇങ്ങു വന്നേ, ഒരു കാര്യം ഉണ്ട് “–
“എന്താടാ എന്താ സീൻ “—🤨
“നീ അങ്ങോട്ടൊന്നു തിരിഞ്ഞ് നോക്കിയേ “–
തിരിഞ്ഞ് നോക്കീപ്പോ ദേ ആമി പേടിച്ചു വിറച്ചോണ്ട് പടി ഇറങ്ങി വരുന്നു.
“ഡേയ് എന്താ നിങ്ങടെ ഇദ്ദേശം “—😠
“നീ ഇന്ന് അവളെ പ്രൊപ്പോസ് ചെയ്യണം, കുറെ ആയില്ലേ, അത്രേള്ളൂ “—😉😉
“ദേ ഒരുമാതിരി തെണ്ടിത്തരം കാട്ടരുത്, “—😠

ഞാൻ ആമിയുടെ അടുത്ത് പോയി. “തന്നെ ആരും വിളിച്ചിട്ടില്ല താൻ ക്ലാസ്സിലോട്ടു പൊയ്ക്കോളൂ “–
പാവം നല്ലവണ്ണം പേടിച്ചിട്ടുണ്ട്, ഞാനും ക്ലാസ്സ്‌ വരെ ആമിയുടെ കൂടെ പോയി. ക്ലാസ്സിൽ എത്തുന്നത് വരെയും ആമി തല താഴ്ത്തി തന്നെ ആയിരുന്നു, ഞാൻ പിന്നീട് ഒന്നും സംസാരിക്കാൻ മുതിർന്നില്ല.
—————————————-
അതിനു ശേഷം അനീസിക്കാനെ ശ്രദ്ധിക്കാൻ തുടങ്ങി, കണ്ടാൽ ഒരു ചിരി ഒക്കെ പാസ്സാക്കും. പക്ഷെ ഇപ്പോഴും കണ്ടാൽ വിറയലാണ്. ഷഹാന എപ്പോഴും പറയും അങ്ങേര് നിന്നെ പിടിച്ചു കഴിക്കുകയൊന്നുമില്ലെന്ന്, എന്നാലും എന്താ അറിയില്ല ഒരു പേടി. ആർട്സിന്റെ ലാസ്റ്റ് ഡേ, drawing നന്നായി ചെയ്തതിന്റെ സന്തോഷമായിരുന്നു എനിക്ക്. പ്രോഗ്രാംസ് ഒക്കെ കഴിഞ്ഞ് എല്ലാവരും പോകുവാൻ തുടങ്ങി, ഷഹാന യെ തിരഞ്ഞു നടന്നപ്പോളാണ് അനീസിക്ക മുന്നിലേക്ക് വന്നത് ഞാൻ തല താഴ്ത്തി പാസ്സ് ചെയ്തു പോകാൻ തുടങ്ങിയപ്പോൾ പിറകിൽ നിന്നും അനീസിക്ക “ആമി… ഒരു മിനിറ്റ്, എനിക്ക് ഒരു കാര്യം പറയാനുണ്ട് “–
ചുറ്റിനും എല്ലാവരും പാസ്സ് ചെയ്തു പോയ്കൊണ്ടിരിക്കുന്നു,എന്താണ് അങ്ങേര് പറയാൻ പോകുന്നെന്ന് എനിക്ക് മനസ്സിലായി, എന്റെ നെഞ്ചിടിപ്പ് കൂടി, സകല ധൈര്യവും എടുത്ത് തിരിഞ്ഞു, എന്താണ് എന്ന ഭാവത്തിൽ മുഖത്തേക്ക് നോക്കി. “എനിക്ക് ആമിയെ ഇഷ്ടമാണ്, എനിക്ക് ഇനി കുറച്ചു ദിവസം കൂടിയേ ക്ലാസ്സ് ഉള്ളു, അതുകൊണ്ടാണ് ഇപ്പോൾ പറഞ്ഞത്, തന്റെ തീരുമാനം എന്താണെന്ന് പറയണം “… ചുറ്റിനും എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിക്കുന്നു, ഒരു സെക്കന്റ്‌ എന്താ പറയേണ്ടതെന്ന് ആലോചിച്ചു, പിന്നീട് ഉറച്ച ശബ്ദത്തിൽ തന്നെ ഞാൻ പറഞ്ഞു “എനിക്ക് പ്രണയിക്കാൻ താല്പര്യമില്ല, ഇനി വരികയുമില്ല” എന്നും പറഞ്ഞു മുന്നോട്ട് നടന്നു, പക്ഷെ അങ്ങേരെ എനിക്ക് ഇഷ്ടപ്പെട്ടു, പ്രണയമല്ല attitude, ഇത്രയും ആളുകളുടെ മുന്നിൽ പ്രൊപ്പോസ് ചെയ്യാനുള്ള ചങ്കൂറ്റം അധികം ആൺപിള്ളേർക്കൊന്നും കാണില്ല. പിന്നീട് അനീസിക്കാനെ ഫേസ് ചെയ്യാൻ മടിയായി. കുറച്ചു ആഴ്ചകൾക്കു ശേഷം അവരുടെ ക്ലാസ്സ്‌ കഴിഞ്ഞു. പതിയെ അനീസിക്കാനെ മറന്നു.
————————————–
ആ ഒരു സംഭവത്തിനു ശേഷം ആമി കാണുമ്പോഴെല്ലാം എനിക്കൊരു ചിരി പാസ്സാക്കും മറുപടി എന്നോണം ഞാൻ തിരിച്ചും, അവൾക്കും എന്നോട് ഇഷ്ടം ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചു. ആരോടേലും ചോദിച്ച് അവളുടെ മനസ്സറിയുന്നതിനേക്കാൾ നല്ലത് നേരിട്ട് ചോദിക്കുന്നതാണ്. ഇനി കുറച്ചു ദിവസം കൂടിയേ ക്ലാസ്സ്‌ ഉള്ളു, അവളെ ഒന്ന് ഒറ്റക്ക് കിട്ടാൻ പല തവണ ശ്രമിച്ചു, എപ്പോഴും ആരെങ്കിലും അവളുടെ കൂടെ കാണും, ആർട്സിന്റെ ലാസ്റ്റ് ദിവസം ഇന്ന് എന്തുവന്നാലും എന്റെ ഇഷ്ടം അവളോട് പറയണമെന്ന് മനസ്സിൽ കരുതി. രാവിലെ തൊട്ട് തേടുന്നതാണ് ആമിയെ. അതിനിടക്ക് സംഘി ചെറിയ പണി തന്നു. പുറത്തിറങ്ങിയപ്പോൾ പ്രോഗ്രാംസ് എല്ലാം കഴിഞ്ഞിരിക്കുന്നു. എല്ലാവരും പോകാൻ ഉള്ള തിടുക്കത്തിലാണ്. ഓഫീസ് ന് മുന്നിലൂടെ ആമി ധൃതിയിൽ വരുന്നത് ഞാൻ കണ്ടു. ഞാൻ അവൾക്കു നേരെ നടന്നു, എന്നെ കണ്ടതും അവൾ തല താഴ്ത്തി എന്നെ പാസ്സ് ചെയ്തു പോയി. എല്ലാം ധൈര്യവും സംഭരിച്ചു അവളോടായി പറഞ്ഞു”ആമി… ഒരു മിനിറ്റ്, എനിക്ക് ഒരു കാര്യം പറയാനുണ്ട് “ചുറ്റും ആരൊക്കെയോ കടന്നു പൊയ്ക്കൊണ്ടിരുന്നു പക്ഷെ ഞാൻ ആമിയെ മാത്രമേ കണ്ടുള്ളു, പെട്ടെന്ന് അവൾ നിന്നു, പിന്നീട് തിരിഞ്ഞു എന്റെ മുഖത്തേക്ക് എന്താണ് എന്നുള്ള ചോദ്യ ഭാവത്തിൽ നിന്നു, അദ്യമായാണ് ആമി എന്റെ കണ്ണിലേക്ക് നോക്കുന്നത്, ആമിയുടെ കണ്ണുകൾ കാന്തം പോലെ ആയിരുന്നു. എന്റെ ഹൃദയത്തിന്റെ വേഗത കൂടിക്കൊണ്ടിരുന്നു എന്റെ മനസ്സിലുള്ളത് ഞാൻ അവളോടായി പറഞ്ഞു “എനിക്ക് ആമിയെ ഇഷ്ടമാണ്, എനിക്ക് കുറച്ചു ദിവസം കൂടിയേ ക്ലാസ്സ്‌ ഉള്ളു, അതുകൊണ്ടാണ് ഇപ്പോൾ പറഞ്ഞത്, തന്റെ തീരുമാനം എന്താണെന്ന് പറയണം “എന്താവും ആമിയുടെ മനസ്സിലെന്ന് അറിയാൻ ആകാംഷയോടെ ഞാൻ കാത്തു നിന്നു, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉറച്ച ശബ്ദത്തിൽ എന്നോടായി പറഞ്ഞു “എനിക്ക് പ്രണയിക്കാൻ താല്പര്യമില്ല, ഇനി വരികയുമില്ല ” ഞാൻ സ്തബ്തനായി, അവൾ മുന്നോട്ട് നടന്നു നീങ്ങി.ആമിയുടെ വാക്കുകൾ എനിക്ക് അവളോടുള്ള മതിപ്പ്‌ കൂട്ടി, പിന്നീട് എന്നെ കാണുമ്പോഴെല്ലാം തലതാഴ്ത്തി കടന്നു പോയി. ഇന്ന് ക്ലാസ്സ്‌ തീരുന്ന ദിവസമാണ്, ആമിയോട് യാത്ര ചോതിക്കണമെന്നുണ്ട് പക്ഷെ കാണാൻ പറ്റിയില്ല. കോളേജ് കഴിഞ്ഞും എനിക്ക് ആമിയെ മറക്കാൻ കഴിഞ്ഞില്ല.
————————————-
കോളേജ് ലാസ്റ്റ് ഇയർ ആയപ്പോൾ നന്നായി അടിച്ചു പൊളിച്ചു നടക്കുന്ന എന്നെക്കണ്ടിട്ട് വീട്ടുകാർക്ക് കണ്ണിൽകടി ആയെന്നു തോന്നുന്നു, വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ വീട്ടിൽ ഞാനറിയാതെ തുടങ്ങിയ വിവരം എനിക്ക് മനസ്സിലായി തുടങ്ങി. എന്നാലാവും വിധം എതിർത്തെങ്കിലും ഒരു വഴിയും ഇല്ലാതെ മനസ്സില്ലാ മനസ്സോടെ സമ്മതം പറഞ്ഞു. അല്ലെങ്കിലും എന്റെ സമ്മതം വെറും ഒരു ഫോര്മാലിറ്റി ക്ക്‌ വേണ്ടി ചോദിച്ചെന്നു മാത്രം. ഒരു കൂട്ടർ എന്നെ കാണാൻ വന്നു, വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർക്കു ബോധ്യപ്പെട്ടെന്ന് എല്ലാരുടെയും പെരുമാറ്റത്തിലും അടുത്ത ആഴ്ച പയ്യൻ കാണാൻ വരുമെന്ന അറിയിപ്പിലും മനസ്സിലായി.
അടുത്തത് പയ്യന്റെ ഊഴം, 3 ദിവസത്തെ ലീവ് -ആദ്യ ദിവസം എന്നെക്കാണാൻ വരും, ഇഷ്ടപ്പെട്ടാൽ engagment അടുത്ത ദിവസം, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 3 മത്തെ ദിവസം തിരിച്ചു പോകും.
രണ്ടു കൂട്ടരും എല്ലാം ഉറപ്പിച്ച പോലെത്തന്നെയാണ്. പിന്നെ വീണ്ടും ഒരു ഫോറമാലിറ്റി കൂടി.
ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു പുള്ളിക്കിവേണ്ടി ബാൽക്കണി യിൽ കാത്തു നിൽക്കുമ്പോഴാണ് മുറ്റത്തേക്ക് ഒരു വൈറ്റ് സെഡാൻ കേറിവന്നത്. താഴെ നിന്നും ഉമ്മയുടെ വിളി കേട്ടപ്പോൾ പയ്യനാണ് കാറിലെന്ന് മനസ്സിലായി.
ചായയുമായി അവരുടെ അടുത്തേക്ക് ഉമ്മ എന്നെ തള്ളിവിട്ടു. ചെറുതായൊന്നു പുള്ളിയുടെ മുഖത്തേക്ക് നോക്കി. പടച്ചോനേ അനീസിക്ക, ഞാൻ വേഗം ബാൽക്കണി യിലോട്ടു പോയി. പിന്നാലെ ഉമ്മ വന്ന് പയ്യനിപ്പോൾ ഇങ്ങോട്ട് വരും, നിന്നോട് സംസാരിക്കാൻ എന്നും പറഞ്ഞു പോയി. അനീസിക്ക തന്നെ ആയിരുന്നോ അത് എന്ന് ആലോചിച്ചു നിൽകുമ്പോൾ പുറകിൽ നിന്നു “ഹലോ ” തിരിഞ്ഞ് നോക്കിയപ്പോൾ അനീസിക്കയല്ല എനിക്ക് പെട്ടെന്ന് തോന്നിയതാണ്, കുറെ സിനിമ കളും കഥകളും വായിച്ചതിന്റെ ഹാങ്ങോവർ ആയിരിക്കാം പെട്ടെന്ന് അനീസിക്ക ആണെന്ന് എന്റെ ഉപബോധ മനസ്സ് തോന്നിപ്പിച്ചത്.
എന്തായാലും പുള്ളിക്ക് എന്നെ ഇഷ്ടമായ സ്ഥിതിക്ക് engagment കഴിഞ്ഞു, പിറ്റേന്ന് പുള്ളി തിരിച്ചും പോയി. പിന്നീടുള്ള ഒരാഴച എന്റെ ജീവിതത്തിൽ തന്നെ important ആയിരുന്ന ദിനങ്ങളായിരുന്നു. വിവാഹമേ വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന എനിക്ക് എത്രയും പെട്ടെന്ന് ഒന്ന് നടന്നു കിട്ടിയിരുന്നെങ്കിൽ എന്ന അവസ്ഥയിൽ എത്തി…

എന്നാലും ഈ അനീസിക്ക ഇപ്പോൾ എവിടെ ആയിരിക്കും… 🤔🤔🤔
——————————–
കോളേജ് കഴിഞ്ഞു, supply ഒക്കെ എഴുതി തട്ടിമുട്ടി പാസ്സ് ആയി, ഒരു കമ്പനി യിൽ ജോലിക്ക് കയറി. ആമിയെ മറക്കാൻ കഴിഞ്ഞില്ല. നേരിട്ടുള്ള പ്രൊപോസൽ കൊണ്ട് കാര്യമില്ലാത്തതുകൊണ്ട് വീട്ടുകാരുമായി ഒരു ആലോചന അങ്ങോട്ട്‌ കൊണ്ടുപോയാൽ നടന്നേക്കാം. ഉപ്പാനോട് കാര്യം പറയാൻ ധൈര്യമില്ലാത്തോണ്ട് ഉമ്മാനോട് കാര്യം പറഞ്ഞു. “ഉമ്മി, ഇങ്ങളെങ്ങനെലും ഉപ്പനെക്കൊണ്ട് സമ്മതിപ്പിക്കീം “—
“ആ ബെസ്റ്റ്, അന്റെ നിക്കാഹിന്റെ കാര്യം പറഞ്ഞ് അങ്ങേരിന്റെതിക്ക് പോയാ ചിലപ്പോ എന്റെ ത്വലാഖ് ആവും നടക്കാ, അതോണ്ട് ന്റെ കുട്ടി ഇപ്പൊ പോ, അനക്ക് കെട്ടാൻ പ്രയാവുമ്പോ ഞങ്ങൾ നോക്കികൊണ്ട് “—
ഇങ്ങനൊക്കെ പറഞ്ഞെങ്കിലും ഉപ്പിനെക്കൊണ്ട് ഉമ്മി കാര്യം സമ്മതിപ്പിച്ചു.
ഉപ്പ എന്നെ വിളിപ്പിച്ചു കാര്യം പറഞ്ഞു. “നിനക്ക് ആ കുട്ടിയെ ഇഷ്ടമായിരിക്കാം പക്ഷെ ഒരു വീട്ടിൽ ചെന്നിട്ട് എന്റെ മോന് നിങ്ങളുടെ മോളെ ഇഷ്ടമാണ് അതുകൊണ്ട് കെട്ടിച്ചു കൊടുക്കണം എന്ന് പറയാൻ പറ്റുമോ. സിനിമ യിൽ നടന്നെന്നു വരും പക്ഷെ ഇതു ജീവിതമാണ് “—
ഞാൻ തലതാഴ്ത്തി ഇരുന്നു. ഉപ്പ തുടർന്നു “നീ വിഷമിക്കല്ലേ, വേറെ വഴി ഉണ്ടെടോ. അനക്ക് എന്റെ സുഹൃത്ത് ഹമീദിനെ അറിയില്ലേ, ഓന്റെ വീട് ഇയ്യ് പറഞ്ഞ സ്ഥലത്താ. ഞാൻ ഓനെ വിളിച് പറഞ്ഞിട്ടുണ്ട്. ഇയ്യൊന്നു പോയി കാണ് “—
ഉപ്പാന്റെ സുഹൃത്ത് ഹമീദ്ക്ക, ആള് പാർട്ട്‌ ടൈം ബ്രോക്കർ ആണ്. ഞാൻ അങ്ങേരെ കാണാൻ കോട്ടായിയിലോട്ടു തിരിച്ചു.

“അല്ലാഹ്, ഇതാര് അനീസൊ.വാടോ, ന്നിട്ട് ന്താ പ്പോ അന്റെ സങ്കടം “–
“ഹമീദ് ക്കാ ഇങ്ങളെങ്ങനെലും ഇതൊന്നു ശരിയാക്കി തരണം. “—
“ഇയ്യ് ബേജാറാവല്ലേ, എന്താ കുട്ടീടെ വീട്ടു പേര്? “–
“വലിയ വീട്ടിൽ “—
“വലിയ വീട്ടിലോ !!!🤔, ന്താ വാപ്പാടെ പേര് “–
“മൊയ്തു “—
“ആ ന്ന അനീസേ ഇയ്യ് തിരിച്ചു പൊയ്കള, ഇത് നടക്കാൻ ഒരു വഴീം ഞാൻ കാണുന്നില്ല “—
“ന്താ കാക്ക, ന്താ കുട്ടിക്ക് കൊഴപ്പം “—
“കുട്ടിക്ക് കുഴപ്പൊന്നുല്ല പക്ഷെ ഓളെ നിക്കാഹ് ആണ് അടുത്താഴ്ച, അതിന്റെ ബ്രോക്കർ ഞാനായിരുന്നു “—
“വേറെ വഴി ഒന്നുല്ലേ “—
“ന്റെ ചെങ്ങായി ന്റെ ബ്രോക്കർ കായി പോകുമെന്ന് വിചാരിച്ചിട്ടില്ല, അന്റെ വാപ്പാന്റെ സുഹൃത്ത് ആയോണ്ട് പറയാ, ഓളെ മാമന്മാരും ഏട്ടന്മാരും പഞ്ഞിക്കിടും. അതോണ്ട് ഇയ്യ് അതങ്ട് മറന്നാളാ “—

അങ്ങനെ ആ കാര്യത്തിലൊരു തീരുമാനമായി, ആകെ തകർന്നു പോയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉപ്പയാണ് ആശ്വസിപ്പിച്ചത്..
“അനി, നമ്മൾ ആഗ്രഹിച്ചതൊന്നും എപ്പോഴും കിട്ടിക്കോളണമെന്നില്ല, പടച്ചോൻ വിധിച്ചതിനെ ഇഷ്ടപ്പെടാ, പടച്ചോനെന്തായാലും ചേരണ്ടൊരെ ചേർക്കു, അനക്ക് ഉള്ള ആള് ഇണ്ടാവും ഡാ.. ഇയ്യ് ഉഷാറാവ്, മ്മക്ക് ഒക്കെ റെഡി ആക്ക “—

ഉപ്പ പറഞ്ഞതാണ് ശരി, ആഗ്രഹിച്ച എല്ലാം കിട്ടിയാ എന്താണ് ജീവിതത്തിനൊരു അർത്ഥം

Leave a Reply

Your email address will not be published. Required fields are marked *