Uncategorized

37000 ഏക്കര്‍ ഭൂമിയും 800 കിലോ സ്വര്‍ണത്തിന്‍റെയും ഉടമയുടെ ഇപ്പോഴത്തെ അവസ്ഥ

കേരളത്തിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി അവഗണനയുടെ പടുകുഴിയിലാണ്. പ്രായത്തിന്റെ അവശതയിൽ നൂറ്റി ഏഴാം വയസ്സിൽ പെരുമ്പാവൂർ അല്ലപ്രയിലെ മൂന്നര സെന്റിലെ കൂരയിൽ കഴിയുന്ന ഈ നാടുവാഴിയുടെ സ്ഥിതി പരിതാപകരമാണ്.ഭൂ സ്വത്തും അധികാരങ്ങളും കൈ വിട്ടു പോകുന്ന ഒരു നാടുവാഴിയുടെ അവസ്ഥ പരമ ദയനീയമാകുമെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതവും ഇപ്പോഴുള്ള ചിത്രങ്ങളും. രാജഭരണത്തിന്റെയും നാടുവാഴി വ്യവസ്ഥിതിയുടെയും ഭൂതകാലത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം സംഭവിച്ചപ്പോൾ സ്‌മൃതിയുടെ അടരുകളിലേക്കുപതിച്ച നാടുവാഴി ജീവിതങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ തിരിച്ചറിവു കൂയാവുകയാണ് വാസുദേവൻ നമ്പൂതിരിയുടെ ജീവിതം.

കണ്ണടയ്ക്കുന്നതിനു മുൻപ് അർഹമായ എന്തെങ്കിലും അവകാശങ്ങൾ മാന്യമായ പരിഗണനയെങ്കിലും തന്നെ തേടി വരുമോ എന്നാണ് ഉറ്റവരോട് അദ്ദേഹം ഇപ്പോൾ അന്വേഷിക്കുന്നത്. സമ്പത്തിന്റെയും അധികാരത്തിന്റെയും നടുവിൽ ജനിച്ച്‌ സർവ്വ സൗഭാഗ്യങ്ങളും ഒന്നൊഴിയാതെ നഷ്ടപ്പെടുന്ന കാഴ്ച കണ്ടാണ് അദ്ദേഹംn ജീവിതം ജീവിച്ചു തീർത്തത്. ഇപ്പോൾ ഇളയ മകൻ ഗണപതി നമ്പൂതിരിയുടെ പരിചരണയിലാണ് ജീവിതം. കേരളത്തിലെ പുകഴ്പെറ്റ നമ്പൂതിരി ഇല്ലങ്ങളിൽ ഒരു ഇല്ലം ആയിരുന്നു നാഗഞ്ചേരി മന. പതിനെട്ട് ദേശങ്ങളുടെ അധികാരവും 9 ക്ഷേത്രങ്ങളുടെ ഊരാണ്മ യും ഉണ്ടായിരുന്ന നാടുവാഴി മഴ കൂടിയായിരുന്നു നാഗഞ്ചേരി മന.

ദേവസ്വം ബോർഡിനെ നാഗഞ്ചേരി മന വിട്ടുകൊടുത്ത ഇരിങ്ങോൾ കാവ് ക്ഷേത്രത്തിന്റെ സമീപമാണ് നാഗഞ്ചേരി മന സ്ഥിതി ചെയ്തിരുന്നത്. 800 കിലോയ്ക്ക് മുകളിൽ ഉള്ള സ്വർണ്ണ ശേഖരണമാണ് ഒരുകാലത്ത് മനയിൽ ഉണ്ടായിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്ന ശേഖരവും ഒരുകാലത്ത് മണി ഒരുകാലത്ത് മനയ് ക്ക് സ്വന്തമായിരുന്നു.കന്നിക്കൊയ്ത്തും മകര കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ല് ആണ് ഇല്ലം മുറ്റത്ത് ഒരു കാലത്ത് ഉണ്ടായിരുന്നത്. 1980 കളിയിലാണ് തുച്ഛമായ തുകയ്ക്ക് നാഗഞ്ചേരി മന പെരുമ്പാവൂർ നഗരസഭയ്ക്ക് വാസുദേവൻ നമ്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ട് പെൺമക്കളെ വേളി കഴിപ്പിച്ചു വിട്ടത്.

ഇങ്ങനെയെല്ലാം വിറ്റുവിറ്റാണ് അല്ലപ്ര യിലെ മൂന്ന് സെന്റിലേക്കും ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്കും വാസുദേവൻ നമ്പൂതിരി ഒതുങ്ങി പോയത്. സ്ഥിതിചെയ്യുന്ന ഇരിങ്ങോൾക്കാവുമായി ബന്ധപ്പെട്ടാവും പുതുതലമുറ നാഗഞ്ചേരി മനയെക്കുറിച്ച് കേട്ടിരിക്കുക.

നാഗഞ്ചേരി മന ദേവസ്വം ബോർഡിന് കൈമാറിയത് സൗജന്യമായിട്ടാണ്. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ കേരളത്തിൽ 37000 ഏക്കർ ഭൂമിയുടെ അധിപന്മാരായിരുന്നു നാഗഞ്ചേരി മന. പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയുമായിരുന്നു വാസുദേവൻ നമ്പൂതിരി. ഭൂപരിഷ്കരണ നിയമം വന്നശേഷമാണ് സ്ഥിതി മാറിയത്. നാഗഞ്ചേരി മന യും വാസുദേവൻ നമ്പൂതിരിയുമെല്ലാം മറ്റെല്ലാ നാടുവാഴികളെ പോലെ അവഗണനയുടെയും ദാരിദ്ര്യത്തെയും കയങ്ങളിലേക്ക് പതിക്കുകയും ചെയ്തു.എന്നാൽ ഭൂനിയമം വന്നതിനുശേഷം ഭൂമിയെല്ലാം കുടിയാന്മാർക്കായതോടെ പാട്ടം വരവ് നിന്നു.ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്ക് വഴിയില്ലാത്ത അവസ്ഥയുമായി. മനയുടെ കൈവശം ഉണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അന്യാധീനപ്പെടുകയും ചെയ്തു. എല്ലാം കൈമോശം വന്നപ്പോൾ ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറുകയും ചെയ്തു.

തിരുവിതാംകൂറിന്റെ ഹജൂർ കച്ചേരിയായിരുന്ന പഴയ സെക്രട്ടറിയേറ്റ് കെട്ടിടം കനകക്കുന്ന് കൊട്ടാരം, റിസർബാങ്ക് തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഭൂമി ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്ന ആയിരത്തോളം ഏക്കർ ഭൂമി നാഗഞ്ചേരി മനയുടെയാണെന്നാണ് കേൾവി. റവന്യൂ രേഖകൾ ഇതിന്റെ തെളിവാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂർ രാജ ഭരണ സംവിധാനത്തിലെ ഏറ്റവും ഉന്നത സഭകളിലൊന്നായ എട്ടര യോഗത്തിലെ വഴുതക്കാട് പോറ്റിയുടെ സ്ഥാനവും നാഗഞ്ചേരി നമ്പൂതിരി ഉണ്ടായിരുന്നു. ഇപ്പോൾ വാസുദേവൻ നമ്പൂതിരി പെരുമ്പാവൂർ അല്ലപ്രയിലെ തന്റെ മൂന്നര സെൻറിലെ തകർന്ന വീട്ടിൽ നിശ്ചയത്തിനായി കഴിയുകയാണ്. സർക്കാർ സഹായം എത്തുമെന്ന് ഒരു ചെറിയ പ്രതീക്ഷ പോലും വാസുദേവൻ നമ്പൂതിരിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇപ്പോഴില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Viral Gallery

Malayalam Media Channel

Copyright © 2019 Viral Gallery

To Top