Uncategorized

എന്റെ പോസ്റ്റുകളിൽ ചില മഹാൻമാർ “ഒരു കളി തരുമോ” എന്ന് കമന്റ് ചെയ്യുന്നത് കാണാം. മിക്കവർക്കും മനസ്സിലായിക്കാണില്ല എന്താണ് ഈ “കളി തരുമോ” എന്ന് ചോദിച്ചതിലൂടെ ഈ മഹാൻമാർ അർത്ഥമാക്കിയതെന്ന്..

കളി ചോദിച്ച് നടക്കുന്നർ..

എന്റെ പോസ്റ്റുകളിൽ ചില മഹാൻമാർ “ഒരു കളി തരുമോ” എന്ന് കമന്റ് ചെയ്യുന്നത് കാണാം.

കളി ചോദിച്ച് നടക്കുന്നർ..

എന്റെ പോസ്റ്റുകളിൽ ചില മഹാൻമാർ “ഒരു കളി തരുമോ” എന്ന് കമന്റ് ചെയ്യുന്നത് കാണാം. മിക്കവർക്കും മനസ്സിലായിക്കാണില്ല എന്താണ് ഈ “കളി തരുമോ” എന്ന് ചോദിച്ചതിലൂടെ ഈ മഹാൻമാർ അർത്ഥമാക്കിയതെന്ന്..

അവരുമായി ലൈംഗീബന്ധത്തിനായി എനിക്ക് സമ്മതമാണോ എന്ന ചോദ്യമാണ് അവർ കമന്റിൽ ചോദിച്ചത്. ആ ചോദ്യത്തിൽ ഒറ്റനോട്ടത്തിൽ യാതൊരു കുഴപ്പവും തോന്നില്ല, അതൊരു മഹാപാതകവുമല്ല താനും. എന്നാൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തിയോട് എന്ത് ആകർഷണത്തിന്റെ പുറത്താണ് ഞാൻ ലൈംഗീകബന്ധത്തിന് തയ്യാറാകേണ്ടത്?

ഇവിടെയാണ് മലയാളികളുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ, ഓപ്പസിറ്റ് സെക്സിനെ കുറിച്ചുള്ള ധാരണകളുടെ പിഴവിന്റെ ദൂഷ്യങ്ങൾ. ഒരു സ്ത്രീക്ക്, അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് എന്തൊക്കെയാണ് അവളുടെ പ്രിഫറൻസുകൾ, എന്തൊക്കെയാണ് അവളുടെ ചോയ്സുകൾ എന്നു പോലും പലർക്കും അറിയില്ല, അഥവാ അറിയാൻ ആഗ്രഹമില്ല. അവളുടെ ചോയ്സുകൾക്ക് യാതൊരു പ്രിഫറൻസും നൽകാൻ അവർ തയ്യാറല്ല. ഒരു പെൺകുട്ടിയെ എങ്ങനെ കൺവിൻസ് ചെയ്യണമെന്നോ എങ്ങനെ പ്രൊപോസ് ചെയ്യണമെന്നോ, എങ്ങനെ അവളുമായി നല്ല സൗഹൃദത്തിന്റെ മേഖലകൾ കണ്ടെത്താമെന്നോ, എങ്ങനെ നല്ല സുഹൃത്ബന്ധം ഉണ്ടാക്കാമെന്നോ പോലും മലയാളികൾക്ക് അറിയില്ല.

“ഒരു കളി തരുമോ” എന്നു ചോദിച്ച് നടക്കുന്നവരുടെ സാമൂഹ്യ/ കുടുംബ പശ്ചാത്തലം ഒന്ന് പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് ബോധ്യമാകും, അവർക്കാർക്കും നല്ല പെൺസൌഹൃദങ്ങൾ ഇല്ല എന്നത് പരമമായ സത്യമാണ്. അവരുടെ സഹോദരിമാരുമായി പോലും നല്ല ബന്ധങ്ങളോ മനസ്സുതുറന്ന സംസാരങ്ങളോ പരസ്പര മനസ്സിലാക്കുകളോ ഒന്നും അവരിൽ നമുക്ക് കാണാനാകില്ല. സ്വന്തം അച്ഛനമ്മമാരിൽ നിന്നുപോലും നല്ല സൗഹൃദമോ, ലഭിക്കേണ്ട അറിവുകൾ ലഭിക്കാത്തതോ ഒക്കെ തന്നെയാണ് ഇത്രയും വലിയ ലൈംഗീകദാരിദ്ര്യമുള്ളവരാക്കി ഇവരെ മാറ്റിയ സാഹചര്യങ്ങൾ. ഇവിടെ മാറ്റം ആവശ്യമാണ്, ആ മാറ്റം തൊലിപ്പുറത്തെ ചികിൽസയാകരുത്, മറിച്ച് ചിന്തകളിലും ഇടപെടലുകളിലും ഒക്കെ പ്രകടമായ മാറ്റം വരുത്താനാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് ശ്രമകരം തന്നെയാണ്.

കളി ചോദിച്ച് നടക്കുന്നർ.. എന്റെ പോസ്റ്റുകളിൽ ചില മഹാൻമാർ "ഒരു കളി തരുമോ" എന്ന് കമന്റ് ചെയ്യുന്നത് കാണാം….

Posted by Jomol Joseph on Monday, 22 July 2019

നബി 1 – ഒരു പെണ്ണിനാവശ്യം നല്ല കളിക്കാരെയല്ലെന്ന് ഇവരോടൊക്കെ ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ.

നബി 2 – പെണ്ണിനെ കുറിച്ച് ഇതാണ് ഇവരുടെ ധാരണ എങ്കിൽ ഇതരലിംഗത്തിൽ പെട്ടവരെ കുറിച്ചുള്ള ഇവരുടെ ധാരണ എത്രമാത്രം വികലമാകും!!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Viral Gallery

Malayalam Media Channel

Copyright © 2019 Viral Gallery

To Top